Monday, January 3, 2011

ഒരു ചെറു കഥ

പരമന്‍ ഒരു ശുദ്ധന്‍ ആണ് മഹാ അദ്ധ്വാനിയും. അഞ്ചാം തരം വരയെ പഠിച്ചിട്ടുള്ളൂ എങ്കിലും വീട്ടില്‍ കഞ്ഞി വക്കാനും അച്ഛനും ചേട്ടനും അന്തി കള്ള് മോന്താനും പരമന്‍ വടകര ചന്തയില്‍ പോയി നില കടല വിറ്റു കൊണ്ടു വരുന്ന പണം വേണം.

സന്ധ്യ സമയത്താണ് തന്റെ കച്ചവടമെങ്കിലും പരമന്‍ ഉച്ച മയങ്ങുമ്പോള്‍ തന്നെ ചന്തയില്‍ എത്തുന്നത്‌ മലക്കറി കൊണ്ടു വരുന്ന ജാനുവിന്റെ  മകള്‍ ചിരുതയെ കാണാന്‍ ആണ്. ചിരുതയ്ക്ക്‌ നല്ല സ്വര്‍ണത്തിന്റെ നിറമാണ് ഏഴാം തരം വരെ പഠിച്ചിട്ടുണ്ട് നല്ല പല പല മിന്നുന്ന പാവാടയും ബ്ലൌസും ഉണ്ട്‌. അവള്‍ക്കു നല്ല പാലപൂവിന്റെ മണം ആണ്. അവളുടെ ചിറ്റപ്പന്‍ ശീമയില്‍ നിന്ന് കൊണ്ടു കൊടുത്ത അത്തറാണത്രേ  ..പരമന് തന്റെ ഇഷ്ടം അവളോട്‌ പറയണം എന്നുണ്ട്. എന്നാല്‍ അവളുടെ തള്ള ജാനുവിന്റെ നാക്കിന്റെ നീളം അറിയാവുന്നത് കൊണ്ടു ധൈര്യം പോര.

ഒരു ദിവസം ചിരുത മാത്രമേ ചന്തക്കു വന്നുള്ളൂ. അന്ന് പരമന്‍ അവളെ തടഞ്ഞു നിറുത്തി അവളുടെ കയ്യില്‍ കയറി പിടിച്ചു തന്റെ കൂട്ടുകാരന്‍ ദാമു പഠിപ്പിച്ച രണ്ടു വാക്ക് അര്‍ത്ഥമറിയാതെ അവളുടെ മുന്നില്‍ പോയി പറഞ്ഞു. ഐ ലവ് യു .

"അയ്യോ.. പരമ എന്താ നീ കാണിച്ചത്‌.. നിനക്ക് അമ്മയും പെങ്ങളും ഉണ്ടോട..അസത്തേ..?"

പരമന്‍ ഒരു നിമിഷം തരിച്ചു നിന്നു.."അമ്മയുണ്ട്‌ ..പക്ഷെ.." അവന്‍ കൊണ്ടു വന്ന നിലകടല ചാക്ക്  താഴെ ഇട്ടു വീട്ടിലേക്കു കുതിച്ചു.

വിയര്‍ത്തു കുളിച്ചു കിതച്ചു കൊണ്ടു കയറി വന്ന അവനെ നോക്കി അവന്റെ അമ്മ ചോദിച്ചു

"എന്താണ്ട്ര പറ്റീത്..? ന്റെ മൂട്ടില് തീ പിടച്ച..?

"നിക്ക് ഒരു പെങ്ങളെ വേണം.. വേഗം വേണം" പരമന്‍ തന്റെ ആവശ്യം വ്യക്തമാകി..

നക്ക് ചേട്ടനും അച്ഛനും ഇല്ല്യേ അത് പോരെ..

"പറ്റില്ലാ തള്ളെ .. നിക്ക് ഇപ്പൊ പെങ്ങളെ വേണം ..." പരമന്‍ തന്റെ ശബ്ദം കനപ്പിച്ചു..

അപ്പുറത്ത് അന്തികള്ള് മിനുങ്ങി കോലായില്‍ ഇരുന്നു അടക്ക വെട്ടുന്ന പരമന്റെ അച്ഛനും ചേട്ടനും പരസ്പരം നോക്കി. അപ്പോള്‍ അച്ഛന്‍ അമ്മയോട് ആത്മഗതം പോലെ പറഞ്ഞു

"വെപ്പും കുടീം കഴിഞ്ഞു.. അടുപ്പില്‍ വെള്ളോം  ഒഴിചിക്ക്ന് ...ന്നെ കൊണ്ടു കൂട്ട്യാ കഴിയൂല പാര്വേ.."


2 comments:

  1. ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

    ReplyDelete
  2. :)

    പുതുവത്സരാശംസകള്‍!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതാന്‍ മറക്കല്ലേ...