'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം" ..കുഞ്ചന്‍ നമ്പ്യാരുടെ അതിക്രമം ആണ് ഈ വരികള്‍. പത്തു നൂറു വര്ഷം മുന്‍പ് ജനിച്ചത് കൊണ്ട് ഈ വരികളില്‍ അദ്ദേഹം പ്രസിദ്ധനായി ഇന്നത്തെ കാലത്ത് ആയിരുന്നേല്‍ അങ്ങേര്‍ക്കു ഇങ്ങനെ പാടാന്‍ പറ്റുമായിരുന്നോ..? ഉവ്വ് ഇമ്മണി പുളിക്കും...ചുരുങ്ങിയത് ഒരു പത്തു കേസ്സിനുള്ള വക ആ വരികളില്‍ ഉണ്ട്
കനകവും കാമിനിയും കലഹ കാരണം ആണത്രേ.. സ്ത്രീ കുലത്തെ ഇതിലും ഭീകരമായി അവഹേളിക്കാന്‍ ആര്‍ക്കു കഴിയും.?? കനകം അതായത് സ്വര്‍ണം ഒരു നല്ല നിക്ഷേപവും കാമിനി അതായത് സ്ത്രീ നമ്മുടെ വംശത്തിന്റെ തന്നെ നിലനില്പിന് ആവശ്യവും ആണ് .. അങ്ങനെയുള്ള രണ്ടു അമൂല്ല്യ വസ്തുകളെ ആണ് ഇത്രയും തരം താണ രീതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത് !!!
കനകം എന്ന സ്ത്രീയെ കുറിച്ച് ഇങ്ങനെ അപവാദം പറഞ്ഞു പരത്തുന്നത് സ്ത്രീ വിമോച്ചകര്‍ക്ക് കണ്ടു നില്‍കാന്‍ ആവില്ല. അവര്‍ പ്രതികരിക്കും.. പറ്റുമെങ്കില്‍ ആണായ അവളുടെ ഭര്‍ത്താവിനെ മുന്നില്‍ നിര്‍ത്തി ശിഘണ്ടികള്ക് പുത്തന്‍ ഉദാഹരണങ്ങള്‍ കണ്ടെത്തും..കുഞ്ചാ നീ കുത്ത് പാള എടുക്കും..
ഇനി കനകം എന്നത് സ്വര്‍ണത്തെ കുറിച്ചാണ് പറഞ്ഞത് എന്ന് കുഞ്ചന്‍ എതിര്‍ ന്യായം ഉന്നയിചാലോ.. രക്ഷയില്ല കുഞ്ചാ .. സ്വന്തം ഭാര്യക്ക് സ്വര്‍ണം വാങ്ങി കൊടുക്കാതിരിക്കാനും സ്വര്‍ണം വിറ്റു കഴിയുന്ന പാവപ്പെട്ട വ്യാപാരികളെ പട്ടിണിക്കിട്ട് ആ വ്യവസായത്തെ താറടിക്കാനും ഈ ബൂര്‍ഷ്വാ ചിന്താ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ വെല്ലു വിളിക്കുന്നതാനെന്നും പറഞ്ഞു രാജ്യദ്രോഹ കുറ്റം വരെ വന്നേക്കാം ...
"ഭീരുവായി നൂറു കൊല്ലം ജീവികുന്നതിലും നല്ലത് ധീരനായി ഒരു കൊല്ലം ജീവിക്കുന്നതാണ് എന്ന് പറഞ്ഞ നെപ്പോളിയ , ഇന്നത്തെ ആണുങ്ങളുടെ സ്ഥിതി നീ കാണുന്നുണ്ടോ..? ഈ ലോകത്ത് ഇന്ന് ഓരോ നിമിഷവും പേടിച്ചു കഴിയുന്ന ഒരു ജീവിവര്‍ഗം ഉണ്ടെങ്കില്‍ അത് മനുഷ്യരിലെ ആണ്‍ വര്‍ഗം ആകുന്നു.. സ്ത്രീകളുടെ പൈശാചികമായ ആക്രമണം അടിക്കടി കൂടി വരികയാണ്. പൊതു നിരത്തില്‍ ഒരു മൂളിപാട്ടോ സന്തോഷ സൂചകമായി ഒരു ചൂളമടിക്കണോ പറ്റാത്ത അവസ്ഥ ..ഹോ ഭീകരം."
"അരുന്ധധി റായി കാശ്മീര്‍ പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞത് വിവാദമായി.." കാലത്തെ അച്ഛന്‍ പത്രം ഉറക്കെ വായിക്കുകയാണ്.. "ഹോ മന്‍മോഹന്‍ സിംഗ്, അദ്വാനി, സര്‍ദാരി, ഗിലാനി, എന്തിനു നമ്മുടെ അച്ചുതാനന്ദന്‍ വരെ കാശ്മീരിനെ കുറിച്ച് എന്തെല്ലാം പറഞ്ഞിരിക്കുന്നു ..ഇപ്പോള്‍ ഒരു പെണ്ണായ അരുന്ധധി പറഞ്ഞപ്പോള്‍ വിവാദമായി.." അമ്മയുടെ അഭിപ്രായ പ്രകടനം ..സ്ത്രീകള്‍ക്ക് പകുതി പ്രാതിനിത്യം എല്ലാ കാര്യത്തിലും ഉണ്ട് എന്ന് സര്‍ക്കാര്‍ വിക്ഞ്ഞാപനം പുറപ്പെടുവിക്കാന്‍ നില്‍കുന്ന ഈ സന്ദര്‍ഭത്തില്‍ ഒന്ന് പറയാതെ ഇരിക്കുന്നതാണ് ഉചിതം എന്ന് കരുതി ആവണം അച്ഛന്‍ അടുത്ത വാര്‍ത്തയിലേക്ക് കടന്നു ..?നൂറു ശതമാനം പ്രാധിനിത്യം ആയാലും സ്ത്രീ വിമോജന നേതാക്കള്‍ തൃപ്തി പെടാന്‍ ഇടയില്ല ..പെണ്ണുങ്ങള്‍ക്ക് കൃത്രിമ ലിംഗം ഫിറ്റ് ചെയ്തു ആണുങ്ങള്‍ക് ഒരു ഗര്‍ഭ പാത്രം ഉണ്ടാക്കി അവരെ ബലാല്‍സംഗം ചെയ്തു ഒരു കൊടി ആണുങ്ങള്‍ക്ക് അവിഹിത ഗര്‍ഭം സംമാനിച്ചേ ഇവറ്റകള്‍ അടങ്ങൂ എന്ന് ഏതോ 'കുബുദ്ധി' ആയ ആണ് വരച്ച കാര്ടൂനില്‍ കണ്ടു..
വിജയന്‍ ഗള്‍ഫില്‍ പോയിരിക്കുകയാണ് അവിടെ പുരഷന്മാര്‍ക്ക് വല്ല രക്ഷ ഉണ്ടോ ആവോ..? സത്യം പറഞ്ഞാല്‍ താലിബാന്‍ കാരുടെ നിയമത്തില്‍, ചുരുങ്ങിയ പക്ഷം ഇവിടത്തെ പുരുഷന്മാരുടെ സ്ഥിതി അറിയാവുന്ന അവിടത്തെ ആണുങ്ങള്‍ സന്തോഷിക്കുന്നുണ്ടാവും ..
കേരളത്തിലെ പെണ്ണുങ്ങള്‍ ഇപ്പോഴും സ്വയം ഒതുങ്ങി അബലകളായി ഭര്‍ത്താവിന്റെ കീഴില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരാണത്രേ ഈ സ്ഥിതി മാറണം പോലും .. നാട്ടിലെ ഒരു പ്രബുദ്ധ വനിതയുടെ ആക്രോശം ആണ് ..
" ഹോ, പക്ഷെ ബംഗ്ലൂരില്‍ പഠിച്ച പെണ്ണുങ്ങളൊക്കെ മാറി ചിന്തിച്ചു തുടങ്ങി, അവര്‍ ഇപ്പോള്‍ ആണുങ്ങളെ പോലെ ചിന്തിക്കുന്നവരാണ്, എടീ എന്ന് വിളിച്ചാല്‍ എടാ എന്ന് വിളിക്കാനുള്ള ചങ്കൂറ്റം അവര്‍ക്കുണ്ട് " എന്‍റെ അനിയത്തിയുടെ കമന്റ് . "പുരുഷനായി പിറന്നതില്‍ സ്വയം ലജ്ജിക്ക നീ " എന്നും പാടി നേരെ കല്ലട യുടെ ഓഫീസിലേക്ക് ..
ബസ്സിലും സ്ത്രീകള്‍ക്ക് സംവരണം തിയേറ്ററില്‍ പോയാല്‍ സംവരണം ... ശോ എന്തിനതികം നമ്മള്‍ ആണുങ്ങളും പെണ്ണുങ്ങളുടെ പുറകില്‍ നടക്കുന്നു കുരുത്തം കെട്ട സ്വവര്‍ഗതിനോട് ലവലേശം കൂറ് കാണിക്കാത്ത ആണുങ്ങള്‍ ..
"ഹും.. അതെ കുറുക്കന്‍ അതെ മുന്തിരി .. ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കാതത്തില്‍ ഉള്ള പ്രതിഷേധം.. എന്നൊക്കെ പറഞ്ഞു വിജയന്‍, സ്ത്രീകള്‍ക്ക് ഒരു കളര് തുണി പോലും ഉടുക്കാന്‍ സമ്മതിക്കാത്ത നാട്ടിലേക്ക് പോയി.. അല്ല അവിടെ ഈ സ്ത്രീ വിമോച്ചകര്‍ ഇല്ലേ..? ഉണ്ടാവില്ല .. അവിടേക്ക് പോകാന്‍ വിസ ശരിയായി കാണില്ല ..
പോകുന്ന വഴിക്ക് പാട്ടോ ചൂളമടിയോ വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു .." ചുരിധാരോ സാരിയോ കണ്ടാല്‍ ചതുര്തിക്ക് ചന്ദ്രനെ കണ്ടപോലെ മാറി നടന്നോളണം എന്ന അവസ്ഥ ..സൂക്ഷിചാല്‍ ദുഖികേണ്ട" അമ്മ പറഞ്ഞു സ്ത്രീകള്‍ക്കെ സ്ത്രീകളെ മനസ്സിലാക്കാന്‍ പറ്റൂ എന്ന് ഏതോ ഒരു കണ്ണു നീര്‍ സീരിയലില്‍ ജാരനായ നായകനോട് നായകന്‍റെ കുറ്റിയും ഗള്‍ഫുകാരന്റെ ഭാര്യയും ആയ 'പതിവൃത' ആയ നായിക പറഞ്ഞത് ഓര്‍ത്തു പോയി.
ബസ്സ് വന്നു ഭയങ്കര തിരക്കാണ്, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയിരം ഉറുപ്പിക മുടക്കി ആണ് ഒരു സീറ്റ് ഒപ്പിച്ചത് അതും നടുവിലെ വിന്‍ഡോ സീറ്റ്.!!! ഇരുന്ന വഴിക്ക് പുഷ് ബാക്ക് ഒക്കെ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കി.. അല്ലെങ്കില്‍ പിറ്റേദിവസം നമ്മുടെ ബാക്ക് പിണ്ട തൈലം ഇട്ടു പുഷ് ചെയ്യേണ്ടി വരും. എല്ലാം ഒകെ ..കലക്കന്‍ സീറ്റ് .. എന്നെ സമ്മതിക്കണം . ചാരികിടന്ന് മുകളിലോട്ടു നോക്കിയതും ഞെട്ടി തരിച്ചു പോയി.. മുന്നിലതാ ഒരു പെണ്ണ് .. ആണുങ്ങളുടെ ആജന്മ ശത്രു ..സിംഹത്തിന്റെ മുന്നില്‍ പെട്ട ചുണ്ടെലിയുടെ സ്ഥിതി ആയല്ലോ ഭഗവാനെ എന്‍റെ അവസ്ഥ.. അവള്‍ നാണം ഭാവിച്ചു സീറ്റിനരികെ നില്കുന്നു. ഇത്ര നാണിക്കാന്‍ ആദ്യ രാത്രി ഒന്നും അല്ലല്ലോ .. ഒരു കണക്കിന് ഞങ്ങള്‍ ഒരുമിചിരിക്കുന്ന ആദ്യത്തെ രാത്രി ആണ്.. ഞാന്‍ ഇടം കണ്ണിലൂടെ ഒന്ന് പാളി നോക്കി പുള്ളിക്കാരിക്കു ഇരിക്കാനുള്ള ഒരു ഭാവവും കാണുന്നില്ല.. ചിലപ്പോള്‍ മൂല കുരുവിന്റെ അസ്കിത കാണുമായിരിക്കും .. അതികം നോക്കി ഒരു സ്ത്രീ പീടക രക്ത സാക്ഷി ആവണ്ട എന്ന് കരുതി പുറത്തു ചന്നം പിന്നം പെയ്യുന്ന മഴ നോക്കി ഇരുന്നു.
"ചേട്ടാ, ഒരു നിമിഷം .." ഹോ ഈ പെണ്ണിന് ഇങ്ങനെ പാറയില്‍ ചിരട്ട ഇട്ടു ഉരയ്ക്കുന്ന ശബ്ദം ..അല്ലെങ്കിലും അഴകുള്ള ചക്കയില്‍ ചുള ഉണ്ടാവില്ലല്ലോ" തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് ബസ്സിലെ കിളിയാണ് നമ്മുടെ പെണ്‍ കിളി അല്ല!!
" ചേട്ടാ ഒന്ന് മാറി ഇരിക്കാമോ ഇവിടെ ഈ കുട്ടിക്ക് ഇരിക്കണം..."
" ചേട്ടാ ഒന്ന് മാറി ഇരിക്കാമോ ഇവിടെ ഈ കുട്ടിക്ക് ഇരിക്കണം..."
"ആ കുട്ടി ഇരുന്നോട്ടെ ഇവിടെ രണ്ടു സീറ്റു ഉണ്ടല്ലോ.. കുട്ടി ഇരട്ടയാണോ രണ്ടു സീറ്റിലും ഇരിക്കാന്‍ ..?"
"ഒരു അപരിചിതനായ ആണിന്റെ കൂടെ എന്‍റെ മോള്‍ക്ക് ഇരിക്കാന്‍ ഭയം ആണ്.. മിസ്റ്റര്‍, നിങ്ങള്‍ മാറി ഇരിക്കണം .." ഒരു ഖടോല്‍കാജന്‍ സൌണ്ട് .. പെണ്ണിന്റെ തന്ത എന്ന് അവകാശപെടുന്ന ഒരു പാവം ആണാണ് .
പാവപെട്ട ആ ആണ്‍ തന്തയെ ബഹുമാനിച്ചു ഞാന്‍ സീറ്റ് മാറാന്‍ തീരുമാനിച്ചു , പെണ്ണുങ്ങള്‍ ആണുങ്ങളെ വില വക്കുന്നില്ല അത് കൊണ്ട് ആണുങ്ങളെങ്കിലും ആണുങ്ങളെ വില വക്കെണ്ടേ ??" ..ബട്ട് ഒരു കണ്ടീഷന്‍ പുറകിലെ സീടിലേക്ക് പോകാന്‍ പറ്റില്ല കട്ടായം .." ബസ്സിലെ കിളി നക്ഷത്രം എണ്ണാന്‍ തുടങ്ങി.. മുന്നിലെ ആരും മാറാന്‍ പോകുന്നില്ല പിന്നെ എങ്ങിനെ ഈ തരുണീ മണിയെ കഷ്മലനായ എന്നില്‍ നിന്നും അകത്തും..? വീണ്ടും ഒരു ആണ്, ഒരു പെണ്ണ് കാരണം ധര്‍മ്മ സങ്കടത്തില്‍ പെട്ട് കേഴുന്നു.. ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ..?
ഒടുവില്‍ മുന്നിലിരുന്ന ഒരു പെണ്‍കുട്ടിയെ നമ്മുടെ തരുണീ രത്നത്തിന്റെ അടുക്കല്‍ പ്രതിഷ്ഠിച്ചു.. എന്നെ മുന്നിലെ ഒറ്റ സീറ്റിലേക്ക് തട്ടി. പണ്ട് ഗാന്ധിജിയെ ഫസ്റ്റ് ക്ലാസ്സില്‍ നിന്ന് ഇറക്കി വിട്ടത് ഞാന്‍ ഓര്‍ത്തു .. ഈശ്വര മുടി നന്നായി കൊഴിയുന്നുണ്ട് ഞാനും ഒരു ഗാന്ധി ആകുമോ ആണുങ്ങളുടെ സ്വാതന്ത്ര്യതിനു വേണ്ടി പോരാടിയ ഗാന്ധി !!! പെണ്‍കുട്ടിയുടെ തന്തയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.. ഹോ ഒടുവില്‍ ഒരു ആണ് ജയിച്ചു
"മകനെ ഇത് പോലുള്ള എത്ര തിക്താനുഭവങ്ങള്‍ വരാന്‍ കിടക്കുന്നു .. വിഷമിക്കണ്ട നീ എല്ലാം മറന്നു ഉറങ്ങൂ.." ദൈവം ചെവിയില്‍ പറഞ്ഞു ഞാന്‍ ഉറങ്ങി.. "
കുളിരില്‍ ചാലിച്ച് മഞ്ഞിന്റെ മൂടുപടമിട്ട പ്രഭാതത്തില്‍ ബസ്സ് മടിവാള എത്തി .. ക്രൈസ്റ്റ് കോളേജ് സ്റൊപിലാണ് എനിക്ക് ഇറങ്ങേണ്ടത്..ഞാന്‍ ഉറക്ക ചടവോടെ പുറത്തേക്കു നോക്കിയിരികുകയാണ് . ഇന്നലെ നിഷ്കരുണം എന്നെയും ബസ്സിലെ കിളിയെയും തോല്‍പിച്ചു വിജയശ്രീ ലാളിതയായ ആ സ്ത്രീ രത്നം ബസ്സില്‍ നിന്ന് ഇറങ്ങുന്നു.. ആണുങ്ങളായ ഓട്ടോ ഡ്രൈവര്‍മാരെ പുചിച്ചു കൊണ്ട് അവള്‍ ഒരു ബൈക്കിനെ ലക്ഷ്യമാകി നടന്നു .. അതില്‍ മുള്ളന്‍ പന്നിയെ ക്ലോണ്‍ ചെയ്തു ഉണ്ടാക്കിയ പോലെ തോന്നിക്കുന്ന മുടികളോട് കൂടിയ ഒരു ആണ് ഇരിപ്പുണ്ടായിരുന്നു. ചോധികാനും പറയാനും നില്‍കാതെ ബൈകിന്റെ പിന്നിലോട്ടു കയറി ബാഗും പെട്ടിയും ബൈകിന്റെ പെട്രോള്‍ ടാങ്കിലേക്ക് വച്ചു..
പാവം ആ ആണിനെ ബര്‍ഗരിലെ കാബേജു തുണ്ട് പോലെ തോന്നിച്ചു.
പാവം ആ ആണിനെ ബര്‍ഗരിലെ കാബേജു തുണ്ട് പോലെ തോന്നിച്ചു.
"ഹോ ഈ ശീലവതിയാണോ പാവപെട്ട എന്‍റെ കൂടെ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു എന്നെ ആയിരം രൂപ കൊടുത്തു തല്ലു കൂടി വാങ്ങിയ സീറ്റില്‍ നിന്ന് നിഷ്കാസിതനാക്കിയത് .. ഞാനും ബസ്സിലെ കിളിയും പരസ്പരം നോക്കി .."തോറ്റു വീണ്ടും തോറ്റു.. സ്ഥിരം സ്ത്രീകളില്‍ നിന്ന് തോല്‍വി വാങ്ങുന്ന ആണുങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും..
എന്നാല്‍ പരീക്ഷ പോലും എഴുതാതെ തോറ്റ, തോറ്റിട്ടും അത് തോല്‍വി ആണെന്ന് അറിയാത്ത മറ്റൊരു ആണിന്റെ മുഖം ആ നിമിഷം ഞങ്ങള്‍ ഓര്‍ത്തു .. അവളുടെ തന്തയുടെ ചിരിക്കുന്ന മുഖം ...
"പുരുഷനായി പിറന്നതില്‍ സ്വയം ലജ്ജിക്ക നീ "
[പേടിച്ചു വിറച്ചിരിക്കുന്ന ആണായ ദാസന്റെ ജാമ്യം :
ഈ കഥയിലെ കഥാപാത്രങ്ങളില്‍ ആണുങ്ങള്‍ യാഥാര്‍ത്ഥ്യം ആണെങ്കിലും സ്ത്രീ, പെണ്ണ് തുടങ്ങിയ പദങ്ങള്‍ തികച്ചും ഒരു സാങ്കല്പിക വര്‍ഗമാണ് - ഒരു മായാ വര്‍ഗം.. യഥാര്‍ത്ഥ സ്ത്രീകളുമായോ പെണ്‍ വര്‍ഗമായോ പുല ബന്ധം പോലും ഇല്ല. സ്ത്രീകള്‍ 150% സംവരണത്തിന് അര്‍ഹയാണ്.. അരുന്ധതി റോയിക്ക് ഇന്ത്യ പാകിസ്ഥാന്റെ അവിഭാജ്യ ഖടകം ആണെന്ന് പോലും പറയാം, ഒരു ആണ് പോലും മിണ്ടി പോകരുത്.. ഒരു ആണ് സ്ത്രീയെ നോക്കി പോയാല്‍ പോലും അവള്‍ക് ജീവനാംശം അവനില്‍ നിന്ന് ഈടാക്കാന്‍ അര്‍ഹത ഉണ്ട് .
സ്ത്രീ അമ്മയാണ് അനിയത്തിയാണ് ഭാര്യയാണ് ...എല്ലാമാണ്.
ആണ്..ആണോ അതാരാ..??]
ഈ കഥയിലെ കഥാപാത്രങ്ങളില്‍ ആണുങ്ങള്‍ യാഥാര്‍ത്ഥ്യം ആണെങ്കിലും സ്ത്രീ, പെണ്ണ് തുടങ്ങിയ പദങ്ങള്‍ തികച്ചും ഒരു സാങ്കല്പിക വര്‍ഗമാണ് - ഒരു മായാ വര്‍ഗം.. യഥാര്‍ത്ഥ സ്ത്രീകളുമായോ പെണ്‍ വര്‍ഗമായോ പുല ബന്ധം പോലും ഇല്ല. സ്ത്രീകള്‍ 150% സംവരണത്തിന് അര്‍ഹയാണ്.. അരുന്ധതി റോയിക്ക് ഇന്ത്യ പാകിസ്ഥാന്റെ അവിഭാജ്യ ഖടകം ആണെന്ന് പോലും പറയാം, ഒരു ആണ് പോലും മിണ്ടി പോകരുത്.. ഒരു ആണ് സ്ത്രീയെ നോക്കി പോയാല്‍ പോലും അവള്‍ക് ജീവനാംശം അവനില്‍ നിന്ന് ഈടാക്കാന്‍ അര്‍ഹത ഉണ്ട് .
സ്ത്രീ അമ്മയാണ് അനിയത്തിയാണ് ഭാര്യയാണ് ...എല്ലാമാണ്.
ആണ്..ആണോ അതാരാ..??]
വക്രദൃഷ്ടി: [വാര്‍ത്ത : സ്ത്രീകള്‍ക്ക് ആയുസ്സ് കൂടുതലാണ് - സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം കൊടുത്തു അവളെ അബലകളാക്കിയ ദൈവത്തിനുള്ള പണി ഉടനെ വരും എന്ന് പേടിച്ചു ദൈവം അറിഞ്ഞു ചെയ്യുന്നതാണ് മക്കളെ]
"ഹോ ഈ ശീലവതിയാണോ പാവപെട്ട എന്‍റെ കൂടെ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു എന്നെ ആയിരം രൂപ കൊടുത്തു തല്ലു കൂടി വാങ്ങിയ സീറ്റില്‍ നിന്ന് നിഷ്കാസിതനാക്കിയത് .. ഞാനും ബസ്സിലെ കിളിയും പരസ്പരം നോക്കി .."തോറ്റു വീണ്ടും തോറ്റു.. സ്ഥിരം സ്ത്രീകളില്‍ നിന്ന് തോല്‍വി വാങ്ങുന്ന ആണുങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും..
ReplyDeleteapol nee vendum sasi aayii le
അസ്സലായി.
ReplyDeleteഅയ്യോ ചങ്ങാതീ ..എഴുത്യേനെ പറ്റി പറഞ്ഞതാ ...അല്ലാതെ 1000 രൂപേം കൊടുത്തു വാങ്ങിയ പാരയെ പറ്റി അല്ല .
ഒരു കണക്കിനാ തരുണീമണി മാഷ്ടെ അടുത്തെങ്ങാനും ഇരുന്നിരുന്നെങ്കില്‍...കൃഷ്ണാ ...ഭഗവാനേ എന്തായേനെ മാഷ്ടെ സ്ഥിതി ..ഹോ ഞാന്‍ വിചാരിക്യ ദൈവാധീനം കൊണ്ടു മാഷ് രക്ഷപെട്ടു.
ഹഹ ... എന്നെ അങ്ങു കൊല്ലു. തരുണീമണികള്‍ എന്നെങ്കിലും നിങ്ങളുടെ ജീവിതത്തിലും കടന്നു വരും. അന്ന് അവരൊക്കെ ഇതൊക്കെ വായിക്കാതെ നോക്കിയെക്കണേ.
ReplyDelete